വിദ്യാര്‍ഥിയെ അധ്യാപകര്‍ മര്‍ദിച്ച സംഭവം; അന്വേഷണത്തിന് മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്കി
Sunday, July 20, 2025 4:26 AM IST
കാസര്‍ഗോഡ്: ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപർ മർദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്കി. സംഭവത്തിൽ കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദേശിച്ചു.
കാസർഗോഡ് നായന്മാര്മൂലയിലെ തന്ബിയര് ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്കൂളിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ക്ലാസ് എടുക്കുന്ന സമയത്ത് അധ്യാപിക വിദ്യാര്‍ഥിയോട് ബോര്‍ഡില്‍ എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വിദ്യാര്‍ഥി അതിന് തയാറായില്ലെന്നും കളിയാക്കിയെന്നും ആരോപിച്ച് മറ്റ് അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ഥിയെ മര്‍ദിച്ചതായാണ് ആരോപണം. അധ്യാപകരില്‍ ഒരാള്‍ മുഖത്തടിക്കുകയും ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ബെഞ്ചിലേക്ക് വലിച്ചിട്ടെന്നും പരാതിയിൽ പറയുന്നു.