കെസിഎല്‍; ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനം ഇന്ന്
Sunday, July 20, 2025 4:10 AM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) സീസണ്-2 ഗ്രാൻഡ് ലോഞ്ച് ഇന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന് നിര്‍വഹിക്കും. നിശാഗന്ധിയില്‍ വൈകുന്നേരം 5.30നു നടക്കുന്ന ചടങ്ങില്‍ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനം മന്ത്രി നിര്‍വഹിക്കും.
ഭാഗ്യചിഹ്നങ്ങളുടെ പേര് ഇടാനുള്ള അവസരം ആരാധകര്‍ക്ക് കെസിഎ നല്‍കുന്നതാണ്. സീസണ്-2 വിന്റെ ഭാഗമായി പുറത്തിറക്കുന്ന ആരാധകര്‍ക്കായുള്ള ഫാന്‍ ജഴ്സിയുടെ പ്രകാശനം സഞ്ജു സാംസണും സല്മാന് നിസാറും ചേര്‍ന്ന് നിര്‍വഹിക്കും.
ലീഗിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രോഫി പര്യടന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് മന്ത്രി നിര്‍വഹിക്കും.