വിദ്യാർഥിയുടെ മരണം; സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളും പരിശോധിക്കാൻ നിർദ്ദേശം
Saturday, July 19, 2025 7:24 PM IST
തിരുവനന്തപുരം: കൊല്ലത്തെ സ്കൂൾ വിദ്യാർഥി മിഥുന്റെ ദാരുണ മരണത്തിന് പിന്നാലെ നടപടികളുമായി വൈദ്യുതി വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന സമയബന്ധിതമായി നടത്താന്‍ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻ കുട്ടി നിര്‍ദ്ദേശം നല്കി.
സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിന് കെഎസ്ഇബിയും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും കൃഷ്ണൻ കുട്ടി നിർദേശിച്ചു.