യുപിയിലെ ശാരദ സർവകലാശാലയിൽ വിദ്യാർഥിനി ജീവനൊടുക്കി
Saturday, July 19, 2025 12:45 PM IST
ലക്നോ: ഉത്തർപ്രദേശിൽ വിദ്യാർഥിനി ജീവനൊടുക്കി. ശാരദ സർവകലാശാല വിദ്യാർഥി ജ്യോതിയാണ് മരിച്ചത്.
കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് കാരണം അധ്യാപകരാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ബിഡിഎസ് രണ്ടാം വർഷ വിദ്യാർഥിനിയാണ് ജ്യോതി. സംഭവത്തിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാർഥിനിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സർവകലാശാല മാനേജ്മെന്റിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ഗ്രേറ്റർ നോയിഡ അഡീഷണൽ ഡിസിപി സുധീർ കുമാർ പറഞ്ഞു. ജ്യോതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.