സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപണം: 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ്
Saturday, July 19, 2025 7:30 AM IST
ന്യൂഡൽഹി∙ സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ്. ജൂലൈ 14,15 തീയതികളിലായിരുന്നു സംഭവം.
രാത്രി സമയത്ത് മത്സ്യബന്ധനം നടത്തിയവരെയാണ് ബംഗ്ലാദേശ് അറസ്റ്റ് ചെയ്തത്. ഇവരുടെ രണ്ട് മത്സ്യബന്ധനയാനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ, ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നയതന്ത്ര മാർഗത്തിലൂടെ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മൊൻഗ്ലയ്ക്ക് സമീപത്ത് വച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ ഇവർ പിടിയിലായെന്നാണ് സൂചന.