യുപിയിൽ കൊടുംക്രിമിനലിനെ പോലീസ് വെടിവച്ചുകൊന്നു
Saturday, July 19, 2025 4:48 AM IST
ഫറൂഖാബാദ്: എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പോലീസ് ഏറ്റുമുട്ടലിനിടെ വെടിവച്ചു കൊലപ്പെടുത്തി.
കൃത്യം നടത്തിയശേഷം ഒളിവിൽപോയ മുഹമ്മദാബാദ് കോട്വാലി സ്വദേശി മനുവാണു കൊല്ലപ്പെട്ടത്.
അമ്മവീട്ടിലെത്തിയ പെൺകുട്ടിയെ ജൂൺ 27നാണ് കാണാതായത്. പിറ്റേന്ന് മയിൻപുരിയിലെ ഭോഗാവിൽ മൃതദേഹം കണ്ടെത്തി. എസ്പി ആരതി സിംഗ് ഉൾപ്പെടുന്ന എട്ടംഗ സംഘമാണ് കേസ് അന്വേഷിച്ചത്.