ചെ​ന്നൈ: വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ച് സിം ​കാ​ർ​ഡ് വാ​ങ്ങി​യ കേ​സി​ൽ മാ​വോ​യി​സ്റ്റ് നേ​താ​വ് രൂ​പേ​ഷി​ന് ജീ​വ​പ​ര്യ​ന്തം. ശി​വ​ഗം​ഗ സ്വ​ദേ​ശി​യു​ടെ വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് സിം ​കാ​ർ​ഡ് വാ​ങ്ങി​യ കേ​സി​ലാ​ണ് ശി​വ​ഗം​ഗ കോ​ട​തി ശി​ക്ഷ​വി​ധി​ച്ച​ത്.

നി​രോ​ധി​ക്ക​പ്പെ​ട്ട സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചെ​ന്ന കു​റ്റ​ത്തി​ലെ പ​ര​മാ​വ​ധി ശി​ക്ഷ​യാ​ണ് കോ​ട​തി വി​ധി​ച്ച​ത്. വ​ഞ്ച​ന, വ്യാ​ജ രേ​ഖ ച​മ​യ്ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളി​ൽ അ​ഞ്ചു വ​ർ​ഷം വീ​തം ത​ട​വി​നും ശി​ക്ഷി​ച്ചി​ട്ടു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു കേ​സി​ൽ രൂ​പേ​ഷി​നെ ശി​ക്ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വി​ധി അ​വി​ശ്വ​സ​നീ​യ​മാ​ണ​ന്നും പൂ​ർ​ണ​മാ​യി കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണെ​ന്നും രൂ​പേ​ഷി​ന്‍റെ ഭാ​ര്യ ഷൈ​ന പ​റ​ഞ്ഞു.