ആ​ല​പ്പു​ഴ: സി​പി​എം നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ലം​ഗ കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ട് പൂ​ട്ടി കൊ​ടി​കു​ത്തി​യ​താ​യി പ​രാ​തി. നൂ​റ​നാ​ട് ആ​ദി​ക്കാ​ട്ട് കു​ള​ങ്ങ​ര സ്വ​ദേ​ശി അ​ർ​ഷാ​ദും ഭാ​ര്യ റ​ജൂ​ല​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ടാ​ണ് പൂ​ട്ടി​യ​ത്.

സി​പി​എം പാ​ല​മേ​ൽ എ​ൽ​സി സെ​ക്ര​ട്ട​റി നൗ​ഷാ​ദ്, മു​ഹ​മ്മ​ദ​ലി, അ​ൻ​ഷാ​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ നൂ​റ​നാ​ട് പോ​ലീ​സി​ൽ കു​ടും​ബം പ​രാ​തി ന​ൽ​കി. പോ​ലീ​സു​കാ​ർ സ്ഥ​ല​ത്തെ​ത്തി വീ​ട് തു​റ​ന്ന് കൊ​ടു​ത്തു. മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് കു​ടും​ബം ഈ ​വീ​ട്ടി​ലേ​ക്ക് താ​മ​സി​ക്കാ​ൻ എ​ത്തി​യ​ത്.

മ​ക്ക​ളു​മാ​യി ദ​മ്പ​തി​ക​ൾ ആ​ശു​പ​ത്രി​യി​ൽ പോ​യി മ​ട​ങ്ങി വ​ന്ന​പ്പോ​ഴാ​ണ് വീ​ട് പൂ​ട്ടി കൊ​ടി കു​ത്തി​യ​താ​യി ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. 2006ൽ പട്ടയ ഭൂമിയായി നൽകിയ സ്ഥലം ഉടമസ്ഥൻ കൈമാറ്റം ചെയ്തത് തങ്ങൾ തടഞ്ഞതാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരിക്കുന്നു.