തി​രു​വ​ന​ന്ത​പു​രം: തേ​വ​ല​ക്ക​ര ബോ​യ്സ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ‍​ര്‍​ഥി മി​ഥു​ൻ (13) സ്കൂ​ളി​ൽ​വ​ച്ച് ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും അ​ന്വേ​ഷ​ണം ന​ട​ത്തി 14 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സ്കൂ​ൾ കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്ന് സൈ​ക്കി​ൾ വെ​ക്കാ​നാ​യി നി​ർ​മി​ച്ച ഷെ​ഡി​നു മു​ക​ളി​ൽ​വ​ച്ചാ​യി​രു​ന്ന അ​പ​ക​ടം. കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ വീ​ണ ചെ​രി​പ്പെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ഴാ​ൻ പോ​യ​പ്പോ​ൾ മി​ഥു​ൻ ത്രീ ​ഫേ​സ് വൈ​ദ്യു​തി ക​മ്പി​യി​ൽ സ്പ​ർ​ശി​ച്ച​തോ​ടെ ഷോ​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.

ഉ​ട​ൻ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ, വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി​മാ​ർ റി​പ്പോ​ർ​ട്ട് തേ​ടി.