ജ​മൈ​ക്ക: വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഓ​ൾ​റൗ​ണ്ട​ർ ആ​ന്ദ്രെ റ​സ​ൽ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ജൂ​ലൈ 21ന് ​ആ​രം​ഭി​ക്കു​ന്ന ട്വ​ന്‍റി20 പ​ര​മ്പ​ര​യോ​ടെ ക​ളി മ​തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. അ​ഞ്ചു​മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ന്ന​ത് താ​ര​ത്തി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ ജ​മൈ​ക്ക​യി​ലെ സ​ബീ​ന പാ​ർ​ക്കി​ലാ​ണ്. വി​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡാ​ണ് താ​ര​ത്തി​ന്‍റെ വി​ര​മി​ക്ക​ൽ പ്ര​ഖ്യ​പ​നം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ക എ​ന്ന​ത് ത​ന്‍റെ ജീ​വി​ത​ത്തി​ലെ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് റ​സ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു. സ്വ​ദേ​ശ​ത്ത് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മു​ന്നി​ൽ ക​ളി​ക്കു​ന്ന​ത് വ​ള​രെ ഇ​ഷ്ട​മാ​ണ്. അ​വി​ടെ ത​ന്‍റെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്താ​നും ക​ഴി​ഞ്ഞു. എ​ല്ലാം അ​ടു​ത്ത ത​ല​മു​റ​യ്ക്കും പ്രോ​ത്സാ​ഹ​ന​മാ​ക​ട്ടേ എ​ന്നും റ​സ​ൽ പ​റ​ഞ്ഞു.

37ാം വ​യ​സി​ലാ​ണ് 15 വ​ർ​ഷം നീ​ണ്ട ക്രി​ക്ക​റ്റ് ജീ​വി​തം റ​സ​ൽ മ​തി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 2010ൽ ​ശ്രീ​ല​ങ്ക​ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു റ​സ​ലി​ന്‍റെ അ​ര​ങ്ങേ​റ്റം. അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ ര​ണ്ട് റ​ൺ​സും ഒ​രു വി​ക്ക​റ്റും മാ​ത്ര​മാ​യി​രു​ന്നു റ​സ​ലി​ന് നേ​ടാ​നാ​യ​ത്. പി​ന്നീ​ട് താ​രം ടെ​സ്റ്റ് മ​ത്സ​രം ക​ളി​ച്ചി​ട്ടി​ല്ല.

അ​തേ​സ​മ​യം 54 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച റ​സ​ൽ 1,034 റ​ൺ​സും 70 വി​ക്ക​റ്റു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. 92 റ​ണ്‍​സാ​ണ് ഏ​ക​ദി​ന​ത്തി​ലെ മി​ക​ച്ച സ്കോ​ര്‍. കൂ​ടാ​തെ 84 ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും 1,078 റ​ൺ​സും 61 വി​ക്ക​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി. 71 റ​ണ്‍​സാ​ണ് മി​ക​ച്ച സ്കോ​ര്‍. 2012ലും 2016​ലും ട്വ​ന്‍റി20 ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി​യ വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു റ​സ​ൽ.

ലോ​ക​ത്തെ വി​വി​ധ ടി20 ​ലീ​ഗു​ക​ളി​ല്‍ സ​ജീ​വ​മാ​യ റ​സ​ല്‍ 561 ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 9316 റ​ണ്‍​സും 485 വി​ക്ക​റ്റു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ, വി​ൻ​ഡീ​സ് താ​ര​മാ​യി​രു​ന്ന 29കാ​ര​നാ​യ നി​ക്കോ​ളാ​സ് പു​രാ​നും രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രു​ന്നു.