വിപഞ്ചികയുടെയും കുട്ടിയുടെയും മരണം: കുടുംബം നല്കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
Thursday, July 17, 2025 11:22 AM IST
കൊച്ചി: ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെയും കുട്ടിയുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊലപാതകമാണെന്ന് സംശയമുണ്ടെന്നും രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ജന്മനാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നുമാണ് ആവശ്യം.
ഹര്‍ജിയില്‍ വിപഞ്ചികയുടെ ഭര്‍ത്താവിനേയും ഇന്ത്യന്‍ എംബസിയേയും കക്ഷി ചേര്‍ക്കാന്‍ കോടതി ബുധനാഴ്ച നിര്‍ദേശിച്ചിരുന്നു. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാനും കുട്ടിയുടെ സംസ്കാരം ഷാര്‍ജയില്‍ നടത്താനുമാണ് നിലവില്‍ ഭര്‍ത്യവീട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഭര്‍ത്താവും കുടുംബവും യുവതിയെ മാനസികമായും ശാരീരകമായും പീഡിപ്പിച്ചിരുന്നെന്നും അത് പുറത്തുവരാതിരിക്കാനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാത്തതെന്നാണ് വിപഞ്ചികയുടെ മാത്യസഹോദരി നല്കിയ ഹര്‍ജിയില്‍ പറയുന്നത്.
കഴിഞ്ഞ 11 നാണ് ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എംബിഎ ബിരുദധാരിയായ വിപഞ്ചിക ദുബായിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.