അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിലെ ഭക്ഷണശാലയിൽ തീപിടിത്തം; അഗ്നിരക്ഷാസേനയെത്തി തീയണച്ചു
Wednesday, July 16, 2025 4:55 PM IST
കൊച്ചി: അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിലെ ഭക്ഷണശാലയിൽ തീപിടിത്തം. കെഎസ്ആർടിസിയുടെ ഭക്ഷണശാലയിലെ അടുക്കളയിൽ ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്നാണ് തീപിടിത്തമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 1.30നാണ് സംഭവം. തീർന്ന ഗ്യാസ് സിലിണ്ടർ മാറ്റി പുതിയ സിലിണ്ടർ വയ്ക്കുമ്പോൾ തീ പിടിക്കുകയായിരുന്നു.
അങ്കമാലിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി തീയണക്കുകയും സിലിണ്ടർ മാറ്റുകയും ചെയ്തു.