എഡിജിപിയുടെ ട്രാക്ടർ യാത്ര ദൗർഭാഗ്യകരം: അസുഖമെങ്കിൽ ആംബുലന്‍സില്‍ പൊയ്ക്കൂടേ എന്ന് ഹൈക്കോടതി
Wednesday, July 16, 2025 3:10 PM IST
കൊച്ചി: ശബരിമലയിലേക്ക് എഡിജിപി എം.ആര്. അജിത്കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. യാത്ര ദൗര്‍ഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച കോടതി അസുഖം എന്തെങ്കിലും ഉണ്ടെങ്കില്‍ ആംബുലന്‍സില്‍ പൊയ്ക്കൂടെ എന്നും ചോദിച്ചു.
സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ വിമര്‍ശനം.
എഡിജിപി നടത്തിയത് അധികാര ദുര്‍വിനിയോഗമായി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഏത് സാഹചര്യത്തിലാണ് വീഴ്ചയുണ്ടായതെന്ന് എസ്പിയോട് വിശദീകരണവും തേടിയിട്ടുണ്ട്.
ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന കോടതിയുടെ കർശന നിർദ്ദേശം മറികടന്നാണ് എഡിജിപിയുടെ നടപടി. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.