നിപ്പ: അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി
Wednesday, July 16, 2025 11:41 AM IST
കോയന്പത്തൂർ: കേരളത്തിലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെതുടർന്ന് തമിഴ്നാട്- കേരള അതിർത്തിപ്രദേശങ്ങളിലെ ആറു ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി.
കേരള അതിർത്തിയിലുള്ള കോയമ്പത്തൂരിലെ വാളയാർ, മീനാക്ഷിപുരം, ഗോപാലപുരം, ആനക്കട്ടി, വീരപ്പകൗണ്ടനൂർ, പട്ടശാലൈ ചെക്പോസ്റ്റുകളിലാണ് പരിശോധനകൾ കർശനമാക്കിയത്.
കേരളത്തിൽനിന്നു കോയമ്പത്തൂരിലേക്കു വരുന്ന ആളുകളെ തെർമൽ സ്കാൻ ഉപകരണം ഉപയോഗിച്ച് പനിപരിശോധനയ്ക്കു വിധേയമാക്കിയതിനുശേഷംമാത്രമേ പ്രവേശനം അനുവദിക്കൂവെന്നു അധികൃതർ അറിയിച്ചു.