കോ​ഴി​ക്കോ​ട്: ഷി​രൂ​രി​ൽ ഗം​ഗാ​വ​ലി പു​ഴ​യു​ടെ ആ​ഴ​ങ്ങ​ളി​ല്‍ ജീ​വ​ൻ പൊ​ലി​ഞ്ഞ ലോ​റി ഡ്രൈ​വ​ര്‍ അ​ർ​ജു​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് ഒ​രു വ​യ​സ്. ക​ഴി‍​ഞ്ഞ വ​ർ​ഷം ജൂ​ലൈ 16ന് ​ക​ർ​ണാ​ട​ക​യി​ലെ ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ലാ​ണ് കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ മൂ​ലാ​ടി​ക്കു​ഴി​യി​ൽ അ​ര്‍​ജു​നെ(32)​യും ലോ​റി​യും കാ​ണാ​താ​യ​ത്.

മ​ല​യാ​ളി​ക​ൾ ഒ​ന്ന​ട​ങ്കം ഉ​റ​ക്ക​മി​ല്ലാ​തെ കാ​ത്തി​രു​ന്ന 72 ദി​വ​സ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ർ​ജു​ന്‍റെ ലോ​റി​യും മൃ​ത​ദേ​ഹ​വും സെ​പ്റ്റം​ബ​ർ 25ന് ​വൈ​കി​ട്ടോ​ടെ പു​ഴ​യി​ൽ നി​ന്ന് ല​ഭി​ച്ചു. അ​ർ​ജു​ൻ ജീ​വ​നോ​ടെ തി​രി​കെ​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​ക​ൾ അ​ന്ന് അ​സ്ത​മി​ച്ചു.

ക​ഴി‍​ഞ്ഞ വ​ർ​ഷം ജൂ​ലൈ 16ന് ​ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ലോ​റി നി​ർ​ത്തി​യി​ട്ട് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഡ്രൈ​വ​ർ അ​ർ​ജു​നും ലോ​റി​യും അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ഗം​ഗാ​വ​ലി പു​ഴ​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ഷി​രൂ​ർ കു​ന്നി​ലും മ​ണ്ണി​ടി​ഞ്ഞു വീ​ണ ദേ​ശീ​യ​പാ​ത​യി​ലു​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്ന​ത്.​

അ​ർ​ജു​നെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മ്മ​യും ഭാ​ര്യ​യും സ​ഹോ​ദ​രി​യു​മ​ട​ക്കം കു​ടും​ബം ഒ​ന്ന​ട​ങ്കം മു​ന്നോ​ട്ടു​വ​ന്നു. എ​ട്ടാം ദി​വ​സ​മാ​ണ് തെ​ര​ച്ചി​ൽ പു​ഴ​യി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ഒ​ടു​വി​ൽ അ​ർ​ജു​ന്‍റെ ലോ​റി​യും മൃ​ത​ദേ​ഹ​വും പു​ഴ​യി​ൽ നി​ന്ന് ല​ഭി​ച്ചു.

ക​ര​യി​ൽ നി​ന്ന് 60 മീ​റ്റ​റോ​ളം അ​ക​ലെ പു​ഴ​യു​ടെ ജ​ല​നി​ര​പ്പി​ൽ നി​ന്ന് 12 മീ​റ്റ​ർ ആ​ഴ​ത്തി​ലാ​യി​രു​ന്നു ലോ​റി. ലോ​റി​യു​ടെ കാ​ബി​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രും കേ​ര​ള സ​ര്‍​ക്കാ​രും ഒ​രു​മി​ച്ചാ​യി​രു​ന്നു ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.