വാഹനാപകടം; ലോകത്തെ പ്രായമേറിയ മാരത്തണ്‍ ഓട്ടക്കാരന് ഫൗജ സിംഗ് അന്തരിച്ചു
Tuesday, July 15, 2025 12:25 AM IST
ജലന്ധര്‍: മാരത്തണ്‍ ഓട്ടക്കാരന് ഫൗജ സിംഗ്(114) അന്തരിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചായിരുന്നു അപകടം.
ഫൗജ സിംഗിനെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയി. ലോകത്തെ പ്രായമേറിയ മാരത്തണ്‍ ഓട്ടക്കാരനാണ് ഫൗജ സിംഗ്.
1911 ഏപ്രിലിൽ പഞ്ചാബിലായിരുന്നു ജനനം. ഫൗജ സിംഗിന്റെ ആദ്യ മാരത്തൺ മത്സരം 89-ാം വയസിലായിരുന്നു. 2013-ൽ നടന്ന ഹോങ്കോങ്ങ് മാരത്തണായിരുന്നു അവസാന മത്സരം.