വളർത്തുപൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ വിദ്യാർഥിനി മരിച്ച സംഭവം; പേവിഷബാധ മൂലമല്ലെന്ന് പരിശോധനാഫലം
Monday, July 14, 2025 9:33 PM IST
പത്തനംതിട്ട: വളർത്തുപൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ വിദ്യാർഥിനി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം. ചികിത്സയിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പന്തളം സ്വദേശിനിയായ ഹന്ന ഫാത്തിമ (11) മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല.
വളർത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് ശരീരത്തിൽ മുറിവേറ്റിരുന്നു. രണ്ട് ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു മരണം.
മരണ കാരണം കണ്ടെത്താൻ പെൺകുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചു.