വിസിമാരെ ചാൻസലർക്ക് ഏകപക്ഷീയമായി നിയമിക്കാനാവില്ല: മന്ത്രി ആർ.ബിന്ദു
Monday, July 14, 2025 6:49 PM IST
കൊച്ചി: കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസിമാരെ ഗവർണർ നിയമിച്ച നടപടി ഡിവിഷൻ ബെഞ്ച് തള്ളിയതിനു പിന്നാലെ പ്രതികരണവുമായി മന്ത്രി ആർ.ബിന്ദു. വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ അട്ടിമറിക്കുന്നരീതിയിൽ ഗവർണർ ഇടപെടുന്നത് തെറ്റാണെന്നും മന്ത്രി ബിന്ദു പറഞ്ഞു. ഗവർണർ മുൻ കൈയെടുത്ത് ഉണ്ടാക്കിയ ഭാരതാംബ വിവാദം പ്രശ്നങ്ങളുണ്ടാക്കി. സർവകലാശാലകളിൽ സങ്കുചിത രാഷ്ട്രീയം നടപ്പാക്കരുത്.
സർവകലാശാലകളിൽ ആർഎസ്എസ് താത്പര്യം നടപ്പാക്കുന്ന നടപടിയിൽ നിന്ന് പിൻമാറണം. ഗവർണർ നിൽക്കേണ്ടത് സംസ്ഥാന താത്പര്യത്തിനൊപ്പമാണ്. അമിതാധികാരവും ഏകാധിപത്യവും ഗവർണർ പദവിക്ക് അനുയോജ്യമല്ലെന്നും മന്ത്രി പറഞ്ഞു.