ന്യൂ​ഡ​ല്‍​ഹി: പാ​തി​വി​ല ത​ട്ടി​പ്പ് കേ​സി​ല്‍ ജ​സ്റ്റീ​സ് സി.​എ​ന്‍. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍​ക്കെ​തി​രാ​യ ആ​രോ​പ​ണം ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക സം​ഘ​ത്തെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി.

മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളാ​ണ് ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ നി​ല​വി​ൽ കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്‌, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. കേ​സി​ലെ ആ​രോ​പ​ണ വി​ധേ​യ​രു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് ജ​സ്റ്റീ​സ് സി.​എ​ൻ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ പേ​ര് ഹൈ​ക്കോ​ട​തി നീ​ക്കി​യ​ത് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും സു​പ്രീം​കോ​ട​തി ത​ള്ളി.