കോ​ഴി​ക്കോ​ട്: യെ​മ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കാ​ന്‍ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ളു​മാ​യി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ. കാ​ന്ത​പു​ര​വു​മാ​യി ബ​ന്ധ​മു​ള്ള യ​മ​നി പൗ​ര​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട ത​ലാ​ലി​ന്‍റെ കു​ടും​ബ​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്.

നോ​ർ​ത്ത് യ​മ​നി​ൽ ന​ട​ക്കു​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ ഷെ​യ്ഖ് ഹ​ബീ​ബ് ഉ​മ​റി​ന്‍റെ പ്ര​തി​നി​ധി ഹ​ബീ​ബ് അ​ബ്ദു​റ​ഹ്മാ​ൻ അ​ലി മ​ഷ്ഹൂ​ർ, യ​മ​ൻ ഭ​ര​ണ​കൂ​ട പ്ര​തി​നി​ധി​ക​ൾ, ജി​നാ​യ​ത് കോ​ട​തി സു​പ്രീം ജ​ഡ്ജ്, ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ, ഗോ​ത്ര ത​ല​വ​ന്മാ​ർ എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.