ജയലളിതയുടെയും എം.ജി.ആറിന്റെയും മകൾ; അവകാശവാദവുമായി മലയാളി യുവതി
Monday, July 14, 2025 3:29 PM IST
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിമാരായിരുന്ന എം.ജി.ആറിന്റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി രംഗത്ത്. തൃശൂർ സ്വദേശി സുനിതയാണ് ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ കാണാൻ എത്തിയത്.
ജയലളിതയെ കൊലപ്പെടുത്തിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ചീഫ് ജസ്റ്റീസിന് പരാതി നൽകി. തോഴിയായ ശശികല ജയലളിതയെ കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ടതാണ്. ഭയമുള്ളതുകൊണ്ടാണ് ഇത്രയും കാലം വെളിപ്പെടുത്താതിരുന്നതെന്നുമാണ് ഇവരുടെ വാദം.
താൻ ഡിഎന്‍എ ടെസ്റ്റ് ചെയ്തതാണ്. മകളാണെന്ന് സമൂഹത്തിന് മുന്നില്‍ ജയലളിത വെളിപ്പെടുത്താനിരുന്നതാണ്. ജയലളിതയെ പോയി കാണാറുണ്ടായിരുന്നു. ജയലളിതയുടെ സ്റ്റാഫ് വഴി തനിക്ക് പണം നൽകിയിരുന്നെന്നും യുവതി അവകാശപ്പെട്ടു.
ജയലളിതയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇവർ കത്ത് നല്‍കിയിട്ടുണ്ട്.