തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്ന് പെണ്‍കുട്ടികള്‍ ജീവനൊടുക്കാൻ ശ്രമിച്ചു
Monday, July 14, 2025 2:54 PM IST
തിരുവനന്തപുരം: ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മൂവരെയും തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാഴ്ച മുമ്പ് പുവര്‍ ഹോമിലെത്തിയ ആറ്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഇവര്‍. അന്തേവാസികളായ മറ്റു ചില കുട്ടികള്‍ കളിയാക്കിയത് മാനസിക വിഷമത്തിനിടയാക്കിയെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.
കുട്ടികൾ പാരസെറ്റാമോള്‍ ഗുളികകളും വൈറ്റമിൻ ഗുളികകളും അമിതമായി കഴിക്കുകയായിരുന്നുവെന്ന് ശ്രീചിത്ര പുവര്‍ ഹോം സൂപ്രണ്ട് ബിന്ദു പറഞ്ഞു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നു പെണ്‍കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.