യുഎസിൽ നിന്നു ദുബായിയിലെത്തി മുഖ്യമന്ത്രി; ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങും
Monday, July 14, 2025 10:51 AM IST
ദുബായി: യുഎസിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിൽ. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യയും ദുബായിയിലെത്തിയത്. അവിടെ അദ്ദേഹത്തിന് ഔദ്യോഗിക പരിപാടികളൊന്നുമില്ല. ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.
ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി യുഎസിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര.