ചെ​ന്നൈ: പ്ര​ശ​സ്ത സ്റ്റ​ണ്ട് മാ​സ്റ്റ​ർ മോ​ഹ​ൻ രാ​ജ് ഏ​ലി​യാ​സി​ന് (രാജു) സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ദാ​രു​ണാ​ന്ത്യം. ആ​ര്യ​യെ നാ​യ​ക​നാ​ക്കി പാ. ​ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ കാ​ർ സ്റ്റ​ണ്ട് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ജൂ​ലൈ 13-ന് ​നാ​ഗ​പ​ട്ട​ണ​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. രാ​ജു സ​ഞ്ച​രി​ച്ച കാ​ർ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​ല​കീ​ഴായി മ​റി​യു​ക​യാ​യി​രു​ന്നു.



ത​മി​ഴി​ലെ നി​ര​വ​ധി സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ണ്ട് രാ​ജു. സി​നി​മ​യി​ൽ കാ​ർ ജം​പിം​ഗ് സ്റ്റ​ണ്ട് സ്പെ​ഷ​ലി​സ്റ്റ് ആ​യി​രു​ന്നു രാ​ജു. സ​ര്‍​പാ​ട്ടൈ പ​ര​മ്പ​രൈ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ഷൂ​ട്ടി​നി​ടെ​യാ​ണ് രാ​ജു​വി​ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

രാ​ജു​വി​നെ അ​നു​സ്‍​മി​ച്ച് വി​ശാ​ല്‍ എ​ക്സി​ല്‍ കു​റി​പ്പ് പ​ങ്ക് വെ​ച്ചി​ട്ടു​ണ്ട്. സ്റ്റ​ണ്ട് ആ​ര്‍​ടി​സ്റ്റ് രാ​ജു​വി​ന്‍റെ മ​ര​ണം വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ല എ​ന്നാ​ണ് വി​ശാ​ല്‍ കു​റി​ച്ച്. വ​ര്‍​ഷ​ങ്ങ​ളാ​യി എ​നി​ക്ക് രാ​ജു​വി​നെ അ​റി​യാം. എ​ന്‍റെ നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ബു​ദ്ധി​മു​ട്ടേ​റി​യ സ്റ്റ​ണ്ടു​ക​ളി​ല്‍ രാ​ജു പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ധീ​ര​നാ​യ ഒ​രു വ്യ​ക്തി​യാ​യി​രു​ന്നു രാ​ജു. അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്‍​ജ​ലി​ക​ള്‍. ആ​ത്മ​ശാ​ന്തി നേ​രു​ന്നു​വെ​ന്നും വി​ശാ​ല്‍ കു​റി​ച്ചു.