എറണാകുളത്തെ ഫർണീച്ചർ ഷോറൂമീൽ തീപിടിത്തം; തീ പൂർണമായും അണച്ചു
Monday, July 14, 2025 7:27 AM IST
കൊച്ചി: എറണാകുളം ടൗണ്‍ ഹാളിന് പ്രവർത്തിക്കുന്ന ഫർണീച്ചർ ഷോറൂമീൽ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്.
പത്രവിതരണക്കാരാണ് കടയ്ക്ക് തീപിടിച്ച കാര്യം ഫയര്‍ഫോഴ്സിനെ അറിയിച്ചത്. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ പൂർണമായി അണച്ചു.
കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിനാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.