കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Monday, July 14, 2025 6:01 AM IST
ന്യൂഡൽഹി: കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം യമുന നദിയിൽ നിന്ന് കണ്ടെത്തി. ജൂലൈ ഏഴിന് കാണാതായ ആത്മറാം സനാതൻ ധർമ കോളജിലെ വിദ്യാർഥിനി സ്നേഹയുടെ (19) മൃതദേഹമാണ് കണ്ടെത്തിയത്.
ത്രിപുര സ്വദേശിനിയായ സ്നേഹ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ പോലീസിന് നിർദേശം നൽകി.
കഴിഞ്ഞ ഏഴിനാണ് സ്നേഹ അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. താൻ സുഹൃത്ത് പിറ്റൂണിയയോടൊപ്പം സരായി റോഹില്ല റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയാണെന്ന് അവൾ അമ്മയെ അറിയിച്ചത്. പിന്നീട് കാണാതാവുകയായിരുന്നു.