മഹാരാഷ്ട്രയില്‍ വൻ കവർച്ച; പ്രതികൾ വയനാട്ടിൽ പിടിയിൽ
Monday, July 14, 2025 5:27 AM IST
കൽപ്പറ്റ: മഹാരാഷ്ട്രയിലെ ഭൂയിഞ്ചില്‍ കാറില്‍ കൊണ്ടുപോകുകയായിരുന്ന ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ വയനാട്ടിൽ നിന്ന് പോലീസ് പിടികൂടി. വയനാട് കൈനാട്ടിയില്‍ വച്ചാണ് ആയുധങ്ങളുമായി യാത്ര ചെയ്യുകയായിരുന്ന സംഘത്തെ പോലീസ് കീഴടക്കിയത്.
കുമ്മാട്ടര്‍മേട് ചിറക്കടവ് ചിത്തിര വീട്ടില്‍ നന്ദകുമാര്‍(32), കാണിക്കുളം കഞ്ഞിക്കുളം അജിത്കുമാര്‍(27), പോല്‍പുള്ളി പാലാനംകൂറിശി സുരേഷ്(47), കാരെക്കാട്ട്പറമ്പ് ഉഷ നിവാസ് വിഷ്ണു(29), മലമ്പുഴ കാഞ്ഞിരക്കടവ് ജിനു(31), വാവുല്യപുരം തോണിപാടം കലാധരന്‍(33) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇവരെ പിന്തുടർന്ന് മഹാരാഷ്ട്ര പോലീസ് സംഘവും വയനാട്ടില്‍ എത്തിയിരുന്നു. പാലക്കാട് സ്വദേശികളായ ആറ് പേരാണ് പിടിയിലായിരിക്കുന്നത്. ഇവരില്‍ നിന്ന് ഉളി, കോഡലസ് കട്ടർ, ചുറ്റിക തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. ആറ് പേരും മുൻപ് ലഹരിക്കടത്ത്, വധശ്രമം തുടങ്ങിയ ക്രിമിനില്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.