ഇംഗ്ലണ്ട് 192ന് പുറത്ത്; ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ
Sunday, July 13, 2025 10:35 PM IST
ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 192 റണ്‍സിന് പുറത്താക്കി. ഇരുടീമുകളും ആദ്യ ഇന്നിംഗ്സിൽ 387 റണ്‍സിന് ഓൾഒൗട്ടായിരുന്നു. ആർക്കും ലീഡ് നേടാനായിരുന്നില്ല.
വാഷിംഗ്ടണ്‍ സുന്ദറിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകർത്തത്. വാഷിംഗ്ടണ്‍ സുന്ദറിനു പുറമേ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇംഗ്ലണ്ടിനായി ജോ റൂട്ട് 40 റണ്‍സ് നേടി. റൂട്ടാണ് ഇംഗ്ലണ്ട് നിരയിൽ ടോപ് സ്കോറർ. ബെൻ സ്റ്റോക്സ് 33 റണ്‍സും ഹാരി ബ്രൂക്ക് 23 റണ്‍സും നേടി.