ജെഎസ്കെ തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു
Sunday, July 13, 2025 7:05 PM IST
കൊച്ചി: വിവാദങ്ങൾക്കൊടുവിൽ സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തീയതി പുറത്തുവിട്ടു. സംവിധായകന് പ്രവീണ്‍ നാരായണനാണ് റിലീസ് തീയതി പുറത്തുവിട്ടത്.
ചിത്രം വ്യാഴാഴ്ച തിയറ്ററുകളിലെത്തും. പുതിയ പതിപ്പിലെ മാറ്റങ്ങള്‍ അംഗീകരിച്ച സെന്‍സര്‍ ബോര്‍ഡ് , ചിത്രത്തിന് ശനിയാഴ്ച പ്രദര്‍ശന അനുമതി നല്‍കിയിരുന്നു. വിവാദങ്ങള്‍ക്കും ഏറെ അനിശ്ചിതത്വത്തിനും പിന്നാലെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയറ്ററില്‍ റിലീസ് ചെയ്യുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് സിനിമയ്ക്ക് U/A 16+ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.