കോഴിക്കോട്ട് കുറ്റിച്ചിറ കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു
Sunday, July 13, 2025 6:37 PM IST
കോഴിക്കോട്: കുറ്റിച്ചിറയിലെ കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു. പയ്യാനക്കൽ കപ്പക്കൽ സ്വദേശി യഹിയ (17) ആണ് മരിച്ചത്. കുളത്തിൽ നീന്താൻ ഇറങ്ങിയപ്പോൾ മുങ്ങിപ്പോകുകയായിരുന്നു.
ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. വിദ്യാർഥി കുളത്തിൽ മുങ്ങിപ്പോയതോടെ സ്ഥലത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
പിന്നീട് ബീച്ച് ഫയർ സ്റ്റേഷനിൽനിന്നും അഗ്നിശമനസേന എത്തിയാണ് വിദ്യാർഥിയെ പുറത്തെടുത്ത്.