നാലു വയസുകാരിയെ പീഡിപ്പിച്ചു; യുപി സ്വദേശി കർണാടകയിൽ പിടിയിൽ
Sunday, July 13, 2025 6:17 AM IST
ബംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 21കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലക്നോ സ്വദേശിയായ പ്രവീൺ ആണ് അറസ്റ്റിലായത്.
ബിഹാർ സ്വദേശികളുടെ കുഞ്ഞാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ 18 മാസമായി മാണ്ഡ്യയിലെ ഒരു പ്ലൈവുഡ് ഫാക്ടറിയിൽ ജോലി ചെയ്തുവരികയാണ് ഇവർ. പ്രതിയും ഇവിടെ ജീവനക്കാരനായിരുന്നു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഫാക്ടറി പരിസരത്ത് നിന്ന് അകലെ, ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോയതിനു ശേഷമാണ് ഇയാൾ കൃത്യം നടത്തിയത്.
കുട്ടിയെയും പ്രവീണിനെയും കാണാതായതിനെ തുടർന്ന് ദമ്പതികൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.