ന്യൂ​യോ​ർ​ക്ക്: ഭൂ​മി​യി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യ്ക്ക് ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി ശു​ഭാം​ശു ശു​ക്ല​യും സം​ഘ​വും. ആ​ക്‌​സി​യം 4 ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ മ​ട​ക്ക​യാ​ത്ര തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4:35ന് ​ആ​രം​ഭി​ക്കു​മെ​ന്ന് നാ​സ അ​റി​യി​ച്ചു.

ശു​ഭാം​ശു​വും സം​ഘ​വും ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് തി​രി​കെ​യെ​ത്തും. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ല്‍ ഡ്രാ​ഗ​ണ്‍ പേ​ട​കം സ്പ്ലാ​ഷ് ഡൗ​ണ്‍ ചെ​യ്യും. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ നി​ന്ന് ഭൂ​മി​യി​ലെ​ത്താ​ന്‍ വേ​ണ്ട​ത് 22 മ​ണി​ക്കൂ​ര്‍ യാ​ത്ര​യാ​ണ്.

ഭൂ​മി​യി​ല്‍ തി​രി​കെ​യെ​ത്തു​ന്ന ആ​ക്‌​സി​യം 4 ദൗ​ത്യ​സം​ഘം ഏ​ഴ് ദി​വ​സ​ത്തെ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ പ്രോ​ഗ്രാ​മി​ലൂ​ടെ ക​ട​ന്നു​പോ​ക​ണം. ഭൂ​മി​യു​ടെ ഗു​രു​ത്വാ​ക​ര്‍​ഷ​ണ​വു​മാ​യി വീ​ണ്ടും പൊ​രു​ത്ത​പ്പെ​ട്ട് വ​രു​ന്ന​തി​നാ​ണ് ഈ ​വി​ശ്ര​മ പ​രി​പാ​ടി.