പോക്സോ കേസ്; സിപിഎം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍
Saturday, July 12, 2025 10:59 PM IST
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സിപിഎം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍. കോതമംഗലം നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.തോമസാണ് അറസ്റ്റിലായത്.
ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സിപിഎം നേതാക്കൾ അറിയിച്ചു. കെ.വി.തോമസിനോട് മുനിസിപ്പല്‍ കൗണ്‍സില്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടതായും സിപിഎം കോതമംഗലം ഏരിയാ സെക്രട്ടറി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.