ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ വ​നി​താ സിം​ഗി​ള്‍​സ് കി​രീ​ടം പോ​ള​ണ്ടി​ന്‍റെ എ​ട്ടാം സീ​ഡ് ഇ​ഗ സ്വി​യാ​ടെ​ക്കി​ന്. ഫൈ​ന​ലി​ല്‍ അ​മേ​രി​ക്ക​യു​ടെ 13-ാം സീ​ഡ് അ​മാ​ന്‍​ഡ അ​നി​സി​മോ​വ​യെ കീ​ഴ​ട​ക്കി​യാ​ണ് ഇ​ഗ ക​ന്നി​ക്കി​രീ​ടം ചൂ​ടി​യ​ത്.

ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ 6-0, 6-0 എ​ന്ന സ്കോ​റി​നാ​ണ് ഇ​ഗ​യു​ടെ വി​ജ​യം. സെ​മി​യി​ല്‍ ലോ​ക ഒ​ന്നാം​ന​മ്പ​ര്‍ താ​രം ആ​ര്യാ​ന സ​ബ​ലേ​ങ്ക​യെ അ​ട്ടി​മ​റി​ച്ചെ​ത്തി​യ അ​നി​സി​മോ​വ​യ്ക്ക് ഫൈ​ന​ലി​ല്‍ സ്വി​യാ​ടെ​ക്കി​നു മു​ന്നി​ല്‍ ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല.

ഒ​രു ഗെ​യിം പോ​ലും നേ​ടാ​നാ​കാ​തെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ കീ​ഴ​ട​ങ്ങ​ൽ. ഇ​ഗ സ്വി​യാ​ടെ​ക്കി​ന്‍റെ ആ​റാം ഗ്രാ​ന്‍​ഡ്സ്‌​ലാം നേ​ട്ട​മാ​ണി​ത്. ഫൈ​ന​ലി​ന്‍റെ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രാ​തെ തീ​ർ​ത്തും ഏ​ക​പ​ക്ഷീ​യ​മാ​യി മാ​റി​യ മ​ത്സ​രം വെ​റും 57 മി​നി​റ്റ് മാ​ത്ര​മാ​ണ് നീ​ണ്ടു നി​ന്ന​ത്.