പ​ത്ത​നം​തി​ട്ട: പെ​രി​ങ്ങ​മ​ല​യി​ൽ നാ​ട്ടു​കാ​രേ​യും ഒ​ട്ടേ​റെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളേ​യും ക​ടി​ച്ച തെ​രു​വു​നാ​യ​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് തെ​രു​വു​നാ​യ നി​ര​വ​ധി​പേ​രെ ആ​ക്ര​മി​ച്ച​ത്.

തു​ട​ര്‍​ന്ന് കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​യെ ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം തി​രു​വ​ല്ല​യി​ലെ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​യ​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

നാ​യ​യു​ടെ ക‌​ടി​യേ​റ്റ എ​ല്ലാ​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.