ചാർജിംഗ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞുകയറി; നാലുവയസുകാരന് ദാരുണാന്ത്യം
Saturday, July 12, 2025 8:27 PM IST
വാഗമൺ: ചാർജിംഗ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ നാലുവയസുകാരന് ദാരുണാന്ത്യം. വാഗമൺ വഴിക്കടവിലുണ്ടായ സംഭവത്തിൽ തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാനാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. അയാനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അമ്മ ആര്യ പാലായിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ചാർജ് ചെയ്യാൻ കാർ നിർത്തിയിട്ട് ഇരിക്കുകയായിരുന്ന അമ്മയുടേയും കുഞ്ഞിന്റെയും ദേഹത്തേക്ക് മറ്റൊരു കാർ വന്ന് ഇടിച്ചുകയറുകയായിരുന്നു. പാലാ പോളിടെക്നിക്ക് കോളജിലെ അധ്യാപികയാണ് ആര്യ മോഹൻ.