ഫയൽ യുദ്ധം തുടരുന്നു; കെ.എസ്.അനിൽകുമാർ ഒപ്പിടുന്ന ഫയലിൽ തുടർ നടപടി വിലക്കി
Saturday, July 12, 2025 8:20 PM IST
തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റിയിൽ രജിസ്ട്രാർ വിസി പോര് മുറുകുന്നു. രജിസ്ട്രാർ കെ.എസ്.അനിൽകുമാർ ഒപ്പിടുന്ന ഫയലിൽ വിസി തുടർ നടപടി വിലക്കി.
അനിൽ കുമാർ നൽകുന്ന ഫയലുകളിൽ മേൽനടപടി പാടില്ലെന്നും ഈ ഫയലുകൾക്ക് നിയമസാധുതയില്ലെന്നുമാണ് വിസിയുടെ വിശദീകരണം. ഡിജിറ്റൽ ഫയലിംഗ് പൂർണമായി തന്റെ നിയന്ത്രണത്തിൽ വേണമെന്ന് ഇ-ഫയലിംഗ് പ്രൊവൈഡർമാരോട് വിസി ആവശ്യപ്പെട്ടു.
എന്നാൽ വിസിയുടെ നിർദ്ദേശം ഇ-ഫയലിംഗ് പ്രൊവൈഡർമാർ അംഗീകരികരിച്ചില്ല. അഡ്മിൻ അധികാരം നൽകിയ നോഡൽ ഓഫീസർമാരെ പിൻവലിക്കണമെന്ന വിസിയുടെ നിർദേശം നടപ്പിലാക്കാൻ സർവീസ് പ്രൊവൈഡൽ വിസമ്മതിച്ചു.