കോർപ്പറേഷനുകൾ പിടിക്കണം; മിഷൻ കേരള പ്രഖ്യാപിച്ച് അമിത് ഷാ
Saturday, July 12, 2025 7:50 PM IST
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകൾ പിടിച്ചെടുക്കുകയെന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ഇതുകൂടാതെ 10 മുനിസിപ്പാലിറ്റികളിൽ ഭരണം പിടിക്കാനും 21,000 വാർഡുകളിൽ വിജയം ഉറപ്പിക്കാനും കഴിയണമെന്ന് അമിത് ഷാ ബിജെപി നേതാക്കൾക്ക് നിർദേശം നൽകി. തിരുവനന്തപുരത്ത് ചേർന്ന് ബിജെപി ഉന്നതതല യോഗത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തീരുമാനങ്ങള്‍ ഏകപക്ഷീയമായി കൈക്കൊള്ളരുതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേറിനോട് അമിത് ഷാ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ സംസ്ഥാന അധ്യക്ഷന്മാരുമായി കൂടിയാലോചന നടത്തണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.