ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവം; ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ്
Saturday, July 12, 2025 7:27 PM IST
കോട്ടയം: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽവച്ചുണ്ടായ സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥിനി ചികിത്സയിൽ കഴിയുകയാണ്.
വിദ്യാർഥിനിയില്‍ മൊഴി രേഖപ്പെടുത്തിയശേഷമാണ് പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ മുന്‍പോട്ടെടുത്ത ബസില്‍ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റത്. അപകടത്തിനിടയാക്കിയ ബസ് സംഭവ ദിവസം രാത്രിയില്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
കാഞ്ഞിരപ്പള്ളി - പാലാ റൂട്ടിലോടുന്ന വാഴയില്‍ ബസില്‍ നിന്നാണ് വിദ്യാർഥിനി താഴെ വീണത്. വിദ്യാർഥിനി താഴെവീണിട്ടും ബസ് നിര്‍ത്താതെ പോകുകയായിരുന്നു. ബസ് ജീവനക്കാരുടെ ലൈസന്‍സ് സന്പെന്ഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.