ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ വ​നി​താ സിം​ഗി​ള്‍​സ് കി​രീ​ടം ആ​ര്‍​ക്കെ​ന്ന് ഇ​ന്ന​റി​യാം. പോ​ള​ണ്ടി​ന്‍റെ മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ഇ​ഗ ഷ്യാം​ഗ്ടെ​ക്കും ക​ന്നി ഗ്രാ​ന്‍​സ്‌​ലാം ഫൈ​ന​ല്‍ ക​ളി​ക്കു​ന്ന അ​മേ​രി​ക്ക​യു​ടെ അ​മ​ന്‍​ഡ അ​നി​സി​മോ​വ​യും ത​മ്മി​ലാ​ണ് കി​രീ​ട പോ​രാ​ട്ടം. ഇ​ന്നു രാ​ത്രി 8.30 ന് ​മ​ത്സ​രം ആ​രം​ഭി​ക്കും.

ലോ​ക റാ​ങ്കിം​ഗി​ല്‍ 13-ാം സ്ഥാ​ന​ത്തു​ള്ള അ​നി​സി​മോ​വ​യും നാ​ലാ​മ​തു​ള്ള ഷ്യാം​ഗ്ടെ​ക്കും പ്ര​ഫ​ഷ​ണ​ല്‍ ടെ​ന്നീ​സി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. 2016 ജൂ​ണി​യ​ര്‍ ഫെ​ഡ് ക​പ്പ് ഫൈ​ന​ലി​ലാ​ണ് മു​മ്പ് ഇ​രു​വ​രും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങി​യ​ത്. അ​ന്ന് ഇ​ഗ​യ്ക്കാ​യി​രു​ന്നു ജ​യം.

ഇ​രു​വ​രും വിം​ബി​ള്‍​ഡ​ണ്‍ ഫൈ​ന​ല്‍ ക​ളി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. അ​നി​സി​മോ​വ​യു​ടെ ക​ന്നി ഗ്രാ​ന്‍​സ്‌​ലാം ഫൈ​ന​ലാ​ണി​ത്. അ​തേ​സ​മ​യം, നാ​ല് ഫ്ര​ഞ്ച് ഓ​പ്പ​ണും ഒ​രു യു​എ​സ് ഓ​പ്പ​ണും അ​ട​ക്കം അ​ഞ്ച് ഗ്രാ​ന്‍​സ്‌​ലാം സിം​ഗി​ള്‍​സ് ജേ​താ​വാ​ണ് ഇ​ഗ ഷ്യാം​ഗ്ടെ​ക്.