ബിജെപി സംസ്ഥാന ഓഫീസ് അമിത് ഷാ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും
Wednesday, July 9, 2025 2:23 AM IST
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച ഉച്ചയ്ക്ക് 12നു നിർവഹിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കൂടിയാണ് സമ്മേളനം.
ബിജെപി സംസ്ഥാന നേതൃയോഗത്തിലും ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. വെള്ളിയാഴ്ച രാത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തും.