കോഴിക്കോട് കളൻതോട് വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി
Tuesday, July 8, 2025 12:51 AM IST
കോഴിക്കോട്: കളൻതോട് നടുറോഡിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. എംഇഎസ് കോളജിലെ അവസാന വർഷ വിദ്യാർത്ഥികളും ഇവിടെ സപ്ലിമെന്ററി പരീക്ഷയെഴുതാൻ എത്തിയ മുൻ വിദ്യാർഥികളുമാണ് ഏറ്റുമുട്ടി.
കൂട്ടത്തല്ല് നടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ലാത്തിവീശി. ഇതോടെ വിദ്യാർഥികൾ പിന്മാറി.
സംഘർഷത്തെ തുടർന്ന് ഏറെ നേരം സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു.