തി​രു​വ​ന​ന്ത​പു​രം: കെ​ട്ടി​ടം ആ​രോ​ഗ്യ​മ​ന്ത്രി ത​ള്ളി​യി​ട്ട​ത​ല്ലെ​ന്നും അ​നാ​സ്ഥ മൂ​ലം താ​ഴെ വീ​ണ​താ​ണെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. ന​മ്പ​ർ വ​ൺ ആ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യ്ക്കി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ആ​രോ​ഗ്യ​വ​കു​പ്പ് കു​ത്ത​ഴി​ഞ്ഞ നി​ല​യി​ലാ​ണ്. ജ​ന​ങ്ങ​ൾ അ​സ്വ​സ്ഥ​രാ​ണ്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​മേ​രി​ക്ക​യി​ൽ പോ​യി ചി​കി​ത്സി​ക്കാ​ൻ പ​റ്റി​ല്ല. സി​സ്റ്റം ശ​രി​യാ​ക്കാ​ൻ ബാ​ധ്യ​ത​യു​ള്ള മ​ന്ത്രി എ​ന്തു​കൊ​ണ്ട് ചെ​യ്യു​ന്നി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജ് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ വീ​ഴ്ച​യാ​ണ് ഈ ​ഭ​യ​ത്തി​ന് കാ​ര​ണം. ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗ് ന​ട​പ്പാ​ക്ക​ണം. കെ​ട്ടി​ടം മ​ന്ത്രി ത​ള്ളി​യി​ട്ട​ത് അ​ല്ല. ഭ​ര​ണ​വൈ​ക​ല്യം കൊ​ണ്ടാ​ണ് താ​ഴെ വീ​ണ​ത്.

ചാ​ണ്ടി ആം​ബു​ല​ൻ​സ് ത​ട​ഞ്ഞ​ത് വൈ​കാ​രി​ക​മാ​യി ക​ണ്ടാ​ൽ മ​തി. മ​ന്ത്രി​മാ​രെ ത​ട​ഞ്ഞ് സ​മ​രം ചെ​യ്ത​വ​രാ​ണ് ഡി​വൈ​എ​ഫ്ഐ​ക്കാ​ർ എ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി.