പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി ജി​തി​ന്‍ ജി.​നൈ​നാ​ന്‍ അ​റ​സ്റ്റി​ല്‍. പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യാ​ണ് ജി​തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വി​ടെ​യെ​ത്തി​യ പോ​ലീ​സി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ​യും പ​രി​ഹ​സി​ച്ചു​കൊ​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​പ്പ​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ഉ​ന്തു​വ​ണ്ടി​യി​ൽ ത​യാ​റാ​ക്കി​യ ക​പ്പ​ലി​ന്‍റെ മാ​തൃ​ക​യു​മാ​യാ​ണ് പ്ര​തി​ഷേ​ധപ്ര​ക​ട​നം നടത്തിയത്.

പ്ര​വ​ർ​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നി​രു​ന്നു. ഇ​ത് ജി​തി​ൻ കൈ​യി​ലി​രു​ന്ന കൊ​ടി​യു​ടെ ക​ന്പ് കൊ​ണ്ട് കു​ത്തി​പ്പൊ​ട്ടി​ച്ചെ​ന്നാ​ണ് കേ​സ്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നാ​ണ് ഇയാൾക്കെതിരേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെന്ന് പോലീസ് അറിയിച്ചു.