ന്യൂ​ഡ​ൽ​ഹി: മ​നോ​ലോ മാ​ർ​ക്കേ​സ് ഇ​ന്ത്യ​ൻ ദേ​ശീ​യ ഫു​ട്ബോ​ൾ ടീം ​പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ പു​തി​യ ആ​ളെ​ത്തേ​ടി അ​ഖി​ലേ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ (എ​ഐ​എ​ഫ്എ​ഫ്). ഇ​ക്കാ​ര്യം അ​റി​യി​ച്ചു​കൊ​ണ്ട് എ​ഐ​എ​ഫ്എ​ഫ് വെ​ബ്സൈ​റ്റി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​ലീ​റ്റ് യൂ​ത്ത്, സീ​നി​യ​ർ ലെ​വ​ൽ ഫു​ട്ബോ​ളി​ൽ 10 മു​ത​ൽ 15 വ​രെ വ​ർ​ഷം പ​രി​ശീ​ല​ന പ​രി​ച​യ​മു​ള്ള കോ​ച്ചി​നെ​യാ​ണ് നി​യ​മി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും സീ​നി​യ​ർ ദേ​ശീ​യ ടീ​മി​ന്‍റെ ഹെ​ഡ് കോ​ച്ച് എ​ന്ന നി​ല​യി​ലു​ള്ള പ​രി​ച​യ​ത്തി​നു മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

യു​വേ​ഫ പ്ര​ഫ​ഷ​ന​ൽ, ഏ​ഷ്യ​ൻ ഫു​ട്ബോ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ (എ​എ​ഫ്സി) ലൈ​സ​ൻ​സ് എ​ന്നി​വ​യോ തു​ല്യ​മാ​യ മ​റ്റ് യോ​ഗ്യ​ത​ക​ളും നി​ർ​ബ​ന്ധ​മാ​ണ്. പ്ര​തി​മാ​സം 32 മു​ത​ൽ 40 ല​ക്ഷം രൂ​പ വ​രെ​യാ​ണ് ശ​മ്പ​ള​മാ​യി ല​ഭി​ക്കു​ക.