വി.എസിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ
Saturday, July 5, 2025 2:56 PM IST
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. വി.എസിന്റെ ആരോഗ്യനില സംബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി ഡിജിപി സംസാരിച്ചു.
അതേസമയം, വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് കഴിയുന്നത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.