മന്ത്രിമാർ റബർ സ്റ്റാമ്പുകളെന്ന് പി.വി. അൻവർ
Saturday, July 5, 2025 2:20 AM IST
കളമശേരി: സംസ്ഥാനത്തെ മന്ത്രിമാർ റബർ സ്റ്റാമ്പുകൾ മാത്രമാണെന്നും സിപിഎമ്മിൽ നട്ടെല്ലുള്ള ഒരുത്തനും ഇല്ലെന്നും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കൺവീനർ പി.വി. അൻവർ.
കേരളം ദുരന്തഭൂമിയായി മാറുകയാണ്. ആരോഗ്യരംഗം ഏറ്റവും വലിയ പ്രതിസന്ധിയ ഈ സമയത്ത് മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോകുന്നത് ഇവിടെ ചോദിക്കാനും പറയാനും ആളില്ലാത്തതിനാലാണ്. പ്രതിപക്ഷം അവരുടെ ജോലി ചെയ്യുന്നില്ല. മന്ത്രിമാർക്ക് കൃത്യമായി വിവരം കൊടുക്കാൻ പോലും ആളില്ല.
മലയോര, മത്സ്യമേഖലാ വിഷയങ്ങൾ ഉന്നയിച്ച് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അൻവർ പറഞ്ഞു.