ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും യുഎസിലേക്ക്
Friday, July 4, 2025 2:54 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി വീണ്ടും യുഎസിലേക്ക് പോകുന്നതായി റിപ്പോർട്ട്. പുലർച്ചെ ദുബായിയിലേക്ക് പോകുന്ന അദ്ദേഹം തുടർന്ന് യുഎസിലേക്ക് പുറപ്പെടുമെന്നാണ് വിവരം. നേരത്തെ, മയോക്ലിനിക്കൽ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. തുടർചികിത്സയുടെ ഭാഗമായാണ് ഒരാഴ്ച നീളുന്ന യാത്ര.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണ് വീട്ടമ്മ മരിച്ചതിനെത്തുടർന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ യാത്ര എന്നതും ശ്രദ്ധേയമാണ്.