തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​ച്ച​ലി​ൽ മെ​ത്താം​ഫി​റ്റ​മി​നു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ച്യു​ത​ൻ ന​മ്പൂ​തി​രി (26), വി​ഘ്‌​നേ​ഷ് (25), തൈ​ക്കാ​ട് സ്വ​ദേ​ശി അ​ർ​ജു​ൻ (30), കൈ​ത​മു​ക്ക് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ(27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ല് ഗ്രാ​മി​ല​ധി​കം മെ​ത്താം​ഫി​റ്റ​മി​നു​മാ​യി ഇ​വ​ർ കു​ടു​ങ്ങി​യ​ത്. മ​യ​ക്കു​മ​രു​ന്നി​ന് പു​റ​മെ ഇ​വ​ർ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും ഇ​വ​രു​ടെ നാ​ല് മൊ​ബൈ​ൽ ഫോ​ണു​ക​ളും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു.

നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ര​തീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ്, ലാ​ൽ​കൃ​ഷ്ണ, വി​നോ​ദ്, പ്ര​സ​ന്ന​ൻ, അ​ൽ​ത്താ​ഫ്, അ​ഖി​ൽ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി​ഷ്ണു ശ്രീ ​എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.