കുളത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Wednesday, July 2, 2025 6:52 PM IST
ചെന്നൈ: കുളത്തിൽ വീണ് കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച കാഞ്ചീപുരത്തുണ്ടായ സംഭവത്തിൽ നിലമ്പൂർ സ്വദേശി മുഹമ്മദ് അഷ്മിലിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്.
മുഹമ്മദ് അഷ്മിലിൻ ഉൾപ്പടെ പത്തുപേരടങ്ങുന്ന സംഘമാണ് ക്വാറിയോട് ചേർന്നുള്ള കുളത്തിൽ കുളിക്കാനെത്തിയത്. ഇതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ച രാത്രി എട്ടുവരെ തെരച്ചിൽ നടത്തിയെങ്കിലും വിദ്യാർഥിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ബുധനാഴ്ച നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഇന്റേൺഷിപ്പിനെത്തിയതായിരുന്നു മുഹമ്മദ് അഷ്മിലിന്.